മൂവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്ത് 22-ാം വാർഡിലെ 83-ാം നമ്പർ അംഗൻവാടിയിൽ പ്രവേശനോത്സവവും യാത്രഅയപ്പും നടന്നു. അംഗൻവാടിയിൽ പഠനം പൂർത്തിയാക്കി ഒന്നാംക്ളാസിൽ ചേർന്ന കുട്ടികൾക്കായിരുന്നു യാത്രഅയപ്പ് . അംഗൻവാടിയിലേക്ക് പ്രവേശനം നേടിയ കുട്ടികളെ ഉത്സവാന്തരീക്ഷത്തിൽ വരവേറ്റു. പരിപാടിയുടെ ഉദ്ഘാടനം വാർഡുമെമ്പർ അശ്വതി ശ്രീജിത് നിർവഹിച്ചു. എം.എർ. ബിനു അദ്ധ്യക്ഷത വഹിച്ചു. അംഗൻവാടി ടീച്ചർ സിന്ധു സ്വാഗതം പറഞ്ഞു. വി.ആർ. രാജൻ, എ.എം. പരീത്, എം.എൻ. കൃഷ്ണൻകുട്ടി, കെ.കെ. പുരുഷോത്തമൻ, നീതു എന്നിവർ സംസാരിച്ചു. തുടർന്ന് പൂർവ വിദ്യാർത്ഥികളുടേയും അമ്മമാരുടേയും കലാപരിപാടികൾ അരങ്ങേറി.