ymca
വൈ എം സി എ യുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതോത്തര പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: കാരുണ്യത്തിന്റെ സാക്ഷ്യം ഏറ്റെടുത്ത് സമൂഹനന്മയ്ക്കായി പ്രവർത്തിക്കുന്ന വൈ.എം.സി.എയ്ക്ക് മൂല്യവത്തായ നേതൃത്വത്തെ സൃഷ്ടിക്കാനായെന്ന് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. വൈ.എം.സി.എയുടെ ഒരുവർഷം നീണ്ടുനിൽക്കുന്ന ശതോത്തര പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു കർദിനാൾ.
ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സേവനത്തിന്റെയും സന്ദേശമാണ് വെ.എം.സി.എ ശതോത്തര പ്ലാറ്റിനം ജൂബിലി പങ്കുവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയന്റെ ആഭിമുഖ്യത്തിൽ ആലുവ തോട്ടുമുഖം വൈ.എം.സി.എ ക്യാമ്പ് സെന്ററിൽ നടന്ന ചടങ്ങിൽ സംസ്ഥാന ചെയർപേഴ്‌സൺ കുമാരി കുര്യാസ് അദ്ധ്യക്ഷയായി. കൽദായ സഭാദ്ധ്യക്ഷൻ ഡോ.മാർ അപ്രേം അനുഗ്രഹ സന്ദേശവും എം.ജി. സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ.സിറിയക് തോമസ് സ്ഥാപകദിന സന്ദേശവും നൽകി.
ജൂബിലി കമ്മിറ്റി ചെയർമാൻ ഡോ. ലെബി ഫിലിപ്പ് മാത്യു ചാരിറ്റി പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. അൻവർ സാദത്ത് എം.എൽ.എ സ്‌പോർട്‌സ് കിറ്റുകളുടെ വിതരണവും, കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എ.രമേശ് വിദ്യാഭ്യാസ സഹായ വിതരണവും നിർവഹിച്ചു. പ്രൊഫ. ഡോ.രാജൻ ജോർജ് പണിക്കർ, പ്രൊഫ. ജോയ് സി ജോർജ്, അഡ്വ. ജോസഫ് നെല്ലാനിക്കൽ, എ.കെ. സന്തോഷ് ബേബി, പി.എം. ജേക്കബ്, എജി എബ്രഹാം, പോൾസൺ തോമസ്, ഒ.വി. ജോസഫ്, എബ്രഹാം പി കോശി, എസ്. ദാനം, രാജൻ എബ്രഹാം, പി സാം റോബർട്ട് എന്നിവർ പ്രസംഗിച്ചു.
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മികച്ച പ്രകടനം കാഴ്ചവച്ച കീഴ്മാട് ഗ്രാമപഞ്ചായത്ത് സമിതിയേയും നൂറു ശതമാനം വിജയം നേടിയ കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനെയും ആദരിച്ചു. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി നടന്ന സ്‌തോത്ര ശുശ്രൂഷയ്ക്ക് വി.സി. ജോർജുകുട്ടി, എൻ.ടി. ജേക്കബ്, ബിജു മൈലാഞ്ചേരിൽ എന്നിവർ നേതൃത്വം നൽകി.