കൊച്ചി: ഗതാഗതക്കുരുക്കു കൊണ്ട് വീർപ്പുമുട്ടുന്ന ആലിൻ ചുവട്ടിലെ ഗതാഗതാ പ്രശ്നം പരിഹരിക്കുക, പാർക്കിംഗ് ഏരിയകൾ കെട്ടിയടച്ച് വ്യാപരം നടത്തുന്നത് അവസാനിപ്പിക്കുക, ആലിൻ ചുവട് ജംഗ്ഷൻ വികസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായി ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.

യോഗം അഡ്വ.കെ. ഡി. വിൻസെന്റ് ഉദ്ഘാടനം ചെയ്തു. അഡ്വ.എ.എൻ.സന്തോഷ് അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.ടി. സാജൻ, കൗൺസിലർ സി.ഡി.വത്സലകുമാരി, കെ.എസ്.സലജൻ എന്നിവർ സംസാരിച്ചു. സമര പരിപാടികളുടെ ഭാഗമായി ജൂൺ 14ന് 5ന് ആലിൻ ചുവട് ജംഗ്ഷനിൽ ശ്രദ്ധ ക്ഷണിക്കൽ സായാഹ്നം സംഘടിപ്പിക്കും. ആക്ഷൻ കൗൺസിൽ ചെയർമാനായി അഡ്വ.എ.എൻ.സന്തോഷിനെയും കൺവീനറായി കെ.ടി. സാജനെയും തെരഞ്ഞെടുത്തു.