navayugam
നവയുഗം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പഠനോപകരണ വിതരണവും വിദ്യാഭ്യാസ അവാർഡ് ദാനവും എൽദോഎബ്രാഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. വി.എം.. സിദ്ധിഖ്, പി.കെ.. ബാബുരാജ്, കെ.കെ.. ശ്രീകാന്ത്, പി.എസ്.. ഗോപകുമാർ,വി.എം.. നവാസ് എന്നിവർ സമീപം ,

മൂവാറ്റുപുഴ: നവയുഗം ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പഠനോപകരണ വിതരണവും വിദ്യാഭ്യാസ അവാർഡ് ദാനവും എൽദോഎബ്രാഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി വി. എം. സിദ്ധിഖ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. അരുൺ പുരസ്‌കാര വിതരണവും മൂവാറ്റുപുഴ നഗരസഭ വൈസ് ചെയർമാൻ പി.കെ. ബാബുരാജ് പഠനോപകരണ വിതരണവും നിർവഹിച്ചു. നസാമ സുനിൽ, വി.എം. നവാസ്, ഗോപകുമാർ, അശ്വതി ശ്രീജിത്, ടി.എം. ഷെബീർ, ഇ.ബി. ജലാൽ, കെ.കെ. ശ്രീകാന്ത് , ജി. രാകേഷ് , എൽദോജോയി, ക്ലബ്ബ് പ്രസിഡന്റ് അനുരാജ് എ. ആർ, വൈസ് പ്രസിഡന്റ് കമാൽ പി.ബി എന്നിവർ സംസാരിച്ചു.