പറവൂർ : എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ബി.ജെ.പി ചിറ്റാറ്റുകര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി അനുമോദിച്ചു. അനുമോദന സമ്മേളനം ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി അഡ്വ.കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി എം.പി. സദൻ അദ്ധ്യക്ഷത വഹിച്ചു. സോമൻ ആലപ്പാട്ട്, അജി പോട്ടാശ്ശേരി, ടി.ജി. വിജയൻ, ടി.എ. ദിലീപ്, കെ.എം. ഷനിൽദാസ്, കിഷോർ കാവനാൽ എന്നിവർ സംസാരിച്ചു.