പറവൂർ : കെയർഹോം പദ്ധതിയിൽ കുഞ്ഞിത്തൈ സർവീസ് സഹകരണ ബാങ്ക് പാണ്ടിപ്പിള്ളിക്കാത്ത് ബേബി പുഷ്കരന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ടി.കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ്, വാർഡ് അംഗം അനിൽ ഏലിയാസ്, ബാങ്ക് വൈസ് പ്രസിഡന്റ് ടി.സി. ജോർജ്, ബ്ളോക്ക് പഞ്ചായത്തംഗം പി.ആർ. സൈജൻ, കെ.കെ. ബേബി, പി.എം. ശ്യാംലാൽ, കെ. ലെനിൻ, ഇന്ദിരദേവി, മേഴ്സി, ബാങ്ക് സെക്രട്ടറി ടി.എൻ. ലസിത എന്നിവർ പങ്കെടുത്തു.