archana
അരുവപ്പാറ എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ മണിക്കുട്ടൻ ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തൽ നടത്തിയ വിദ്യാദേവത മന്ത്രാർച്ചന

പെരുമ്പാവൂർ: അരുവപ്പാറ എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാദേവത മന്ത്രാർച്ചന നടത്തി. മണിക്കുട്ടൻ ശാന്തി മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം കുന്നത്തുനാട് യൂണിയൻ സെക്രട്ടറി അഡ്വ. ആർ. അജന്തകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സി.ജി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ വിജീഷ് ചിറങ്ങര വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശാഖാ സെക്രട്ടറി ഒ.എ. സുനിൽ, ജിതേഷ്, മണിക്കുട്ടൻ ശാന്തി, കെ.പി. അജേഷ് എന്നിവർ പ്രസംഗിച്ചു.