കൊച്ചി: കടവന്ത്ര സെന്റ് ജോസഫ്സ് യു.പി സ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. നിയുക്ത എം.പി ഹൈബി ഈ‌ഡൻ ഉദ്ഘാടനം ചെയ്യും. എല്ലാ കുട്ടികളും കമ്പ്യൂട്ടറിൽ മലയാളം ടൈപ്പ് ചെയ്യുന്നതിന് കഴിവ് നേടിയതിന്റെ ഒദ്യോഗിക പ്രഖ്യാപനം വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിക്കും. പി.ടി. തോമസ് എം.എൽ.എയുടെ അദ്ധ്യക്ഷനാകും. ഫാ.പോൾ ചിറ്റിനപ്പിള്ളി മുഖ്യപ്രഭാഷണം നടത്തും. ഡോ.ബെന്നി ജോൺ മാരാംപറമ്പിൽ , റാഫി എൻ.ടി , ജോൺസൺ പാട്ടത്തിൽ, ആന്റണി പൈനുതറ, കുസുമം കെ.എസ്, കൃഷ്ണദാസ് എം.വി, സജോയ് ജോർജ്, ലളിത കെ.കെ, ആൻസലം, ശ്രീകുമാർ. എസ്, ഷാജി ആനാംതുരുത്തി, പി.ബി. ലതീഷ് എന്നിവർ സംസാരിക്കും.