pramod-maliankara-tips
ഏഴിക്കര സ്കൂളിൽ നടന്ന വിദ്യാർത്ഥി ക്യാമ്പിൽ പ്രമോദ് മാല്യങ്കര എക്സർസൈസ് ടിപ്സുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു.

പറവൂർ : ക്ളാസ് റൂമിലെ പഠനാന്തരീക്ഷം ഉല്ലാസ പ്രദമാക്കാൻ കുട്ടികൾക്ക് അഞ്ച് എക്സർസൈസ് ടിപ്സുകൾ തയ്യാറാക്കി പുതിയൊരു ശൈലി രൂപപ്പെടുത്തിയിരിക്കുകയാണ് നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ പ്രമോദ് മാല്യങ്കര. മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള ഈ അഞ്ച് എക്സർസൈസുകൾ ചെയ്യുന്നതോടെ ക്ളാസ് റൂമുകളിലെ വിദ്യാർത്ഥികൾ വളരെ പെട്ടന്ന് ഉൻമേഷമാവുകയും വിഷയത്തിലേയ്ക്ക് വളരെ വേഗം താൽപര്യം ഉണ്ടാകാനും കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. എല്ലാ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും പ്രയോജനം ലഭിക്കുന്നതിനു വേണ്ടി വീഡിയോ ചിത്രീകരിച്ച് സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. വിഡിയോ ചിത്രീകരണത്തിന്റെ ഉദ്ഘാടനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു.