കൊച്ചി: കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളായ സനൂപ് ചന്ദ്രനും ജീക്സൻ സിംഗും അണ്ടർ 19 ഇന്ത്യ ടീമിലെത്തി. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ നടക്കുന്ന ഗ്രാനാട്കിൻ മെമ്മോറിയൽ ഇന്റർനാഷണൽ ടൂർണമെന്റിൽ ഇരുവരും ഇന്ത്യക്ക് വേണ്ടി കളിക്കും.
ആതിഥേയരായ റഷ്യയും ബൾഗേറിയയും മൾഡോവയും ഉൾപ്പെടുന്ന എ ഗ്രുപ്പിലാണ് ഇന്ത്യ. ജൂൺ നാലിന് റഷ്യയുമായാണ് ഇന്ത്യയുടെ ആദ്യമത്സരം. കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുവ താരങ്ങൾക്ക് അന്താരാഷ്ട്രതലത്തിൽ പ്രതിഭ തെളിയിക്കുവാനുള്ള അവസരമാണിതെന്നും അനുഭവങ്ങൾ കളിക്കളത്തിൽ കൂടുതൽ മികവുറ്റവരാകാൻ അവരെ സഹായിക്കുമെന്നും കോച്ച് ടി.എ. രഞ്ജിത് പറഞ്ഞു.