പറവൂർ : മാക്കനായി മാർക്കണ്ഡേശ്വരം മഹാദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ഇന്ന് നടക്കും. പുലർച്ചെ നിർമ്മാല്യ ദർശനം, രാവിലെ ആറിന് മഹാഗണപതിഹോമം, ഏഴരയ്ക്ക് നാമജപം, ഒമ്പതരയ്ക്ക് കളഭാഭിഷേകം, ഉച്ചയ്ക്ക് പന്ത്രണ്ടിന് പ്രസാദഊട്ട്, വൈകിട്ട് ആറരയ്ക്ക് ദീപക്കാഴ്ച തുടർന്ന് പുഷ്പാഭിഷേകം എന്നിവ നടക്കും.