പെരുമ്പാവൂർ: കീഴില്ലം കുറ്റിക്കാട്ടമ്പലം - പുളിയാമ്പിള്ളി റോഡ് ജില്ലാ പഞ്ചായത്തംഗം ബേസിൽപോൾ ഉദ്ഘാടനം ചെയ്തു.15 ലക്ഷം രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്താണ് റോഡ് നിർമ്മിച്ചത്. രായമംഗലം ഗ്രാമ പഞ്ചായത്തംഗം അമ്പിളി സജീവ്, രാജൻ വർഗീസ്, ഐസക് തുരുത്തി, രായമംഗലം പഞ്ചായത്ത് മുൻ പ്രസിഡന്റ് ജോയി പൂണേലി, ജയ്‌സൺ എന്നിവർ പങ്കെടുത്തു.