പറവൂർ : പറവൂത്തറ ചില്ലിക്കൂടം ശ്രീഭദ്രകാളി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനവും പഞ്ചവിംശതികലശാഭിഷേകവും ഇന്ന് നടക്കും. ചെറായി പുരുഷോത്തമൻ തന്ത്രി, മേത്തല സി.എസ്. സന്തോഷ് തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും. പുലർച്ചെ നിർമ്മാല്യദർശനം, അഷ്ടദ്രവ്യ ഗണപതിഹോമം, രാവിലെ ഏഴിന് ഒറ്റക്കലശാഭിഷേകം, ഒമ്പതിന് പഞ്ചവിംശതികലശപൂജ, പതിനൊന്നിന് കലശാഭിഷേകം, ഉച്ചയ്ക്ക് പന്ത്രണ്ടിന് അന്നദാനം, വൈകിട്ട് ദീപക്കാഴ്ച, നടയ്ക്കൽപറ എന്നിവ നടക്കും.