മൂവാറ്റുപുഴ: മതസൗഹാർദ്ദത്തിന്റെ സന്ദേശവുമായി ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി ഇഫ്താർ വിരുന്നൊരുക്കി. ഇതോടനുബന്ധിച്ച് നടന്ന യോഗത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ റോണി മാത്യു റംസാൻ സന്ദേശം നൽകി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി അദ്ധ്യക്ഷത വഹിച്ചു. ഡോ. അബിത രാമചന്ദ്രൻ, അനിത കെ.എസ്, പൗലോസ്.ടി, വോളന്റിയർ സെക്രട്ടറിമാരായ മീഖൾ സൂസൺ ബേബി, അഷ്‌കർ നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.