കൊച്ചി : ഓൾ ഇന്ത്യ ബ്യൂട്ടീഷൻ തൊഴിലാളി അസോസിയേഷൻ, ഓൾ ഇന്ത്യ പണ്ഡിതർ മഹാജനസഭ, മദർലാന്റ് സിനി ആർട്ടിസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ എ പ്ളസ് വാങ്ങി ജയിച്ച വിദ്യാർത്ഥികളെയും സിനിമ സീരിയൽ രംഗത്ത് മികച്ച അഭിനയം കാഴ്ചവച്ച നടി നടന്മാരേയും ആദരിക്കുന്നു. ഏഴിന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ശിക്ഷക് സദൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ 100 വിദ്യാർത്ഥികൾക്ക് അവാർഡുകൾ സമ്മാനിക്കുമെന്ന് കോ- ഓർഡിനേറ്റർ പി. ബാലകൃഷ്ണമേനോൻ അറിയിച്ചു. ചടങ്ങിൽ സി.ടി.മുരളീധരൻ അദ്ധ്യക്ഷത വഹിക്കും. സിനി ആർട്ടിസ്റ്റുകളായ വീണ ദേശായ് മുംബെ , സൂരജ് വയനാട് എന്നിവർ അവാർഡുകൾ സമ്മാനിക്കും. ലിഷ പ്രമോദ് , ജയകാന്തി , മധു മാനന്തവാടി , അഖില രാജൻ സ്യാം തുടങ്ങിയവർ പ്രസംഗിക്കും .