മൂവാറ്റുപുഴ: മാനാറി ഭാവന ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പഠനോപകരണ വിതരണം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോസ് കരിമ്പന ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എൻ. രാജമോഹനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം. ഷമീർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്മിത സിജു ബാഗ് വിതരണവും താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി പി. അർജുനൻ നോട്ട് ബുക്ക് വിതരണവും വാർഡ് മെമ്പർ പി.എസ് . ഗോപകുമാർ കുടവിതരണവും നിർവഹിച്ചു. ലൈബ്രറി ജോയിന്റ് സെക്രട്ടറി ജയശ്രീ ശ്രീധരൻ നന്ദി പറഞ്ഞു.