മൂവാറ്റുപുഴ: കല്ലൂർക്കാട് കോസ്‌മോപൊളിറ്റൻ ലെെബ്രറിയുടെ ആഭിമുഖ്യത്തിൽ മഴക്കാല രോഗങ്ങൾ പ്രതിരോധവും പ്രതിവിധിയും - അയുർവേദത്തിൽ എന്ന വിഷയത്തിൽ സെമിനാർ നടത്തി. ലൈബ്രറി പ്രസിഡന്റ് പ്രസിഡന്റ് ഡോ. ജോസ് അഗസ്ത്യൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രസിഡന്റ് കെ.കെ. ജയേഷ് അദ്ധ്യക്ഷത വഹിച്ചു . ഇടുക്കി ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.ജയകൃഷ്ണൻ, ആയൂർവേദ ഡോക്ടർമാരായ ആതിര ഗോപി., ആഗിമേരി അഗസ്റ്റിൻ, റോഷൻ ജോർജ് എന്നിവർ ക്ലാസെടുത്തു.