അങ്കമാലി: - അങ്കമാലി നഗരസഭ നായത്തോട് സൗത്ത് 86-ാം നമ്പർ അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. നഗരസഭ കൗൺസിലർ ടി. വൈ. ഏല്യാസ് കുട്ടികൾക്ക് പൂക്കളും, മധുര പലഹാരങ്ങളും നൽകി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കർ സി.ആർ.സോഫി അദ്ധ്യക്ഷത വഹിച്ചു. മാതൃ കമ്മിറ്റി അംഗങ്ങളായ ഏല്യാമ്മ ബേബി, ലിസ സുബ്രമണ്യൻ, ഷീജ ജോസ് ,ആശ വർക്കർ മേരി ജോണി എന്നിവർ സംസാരിച്ചു