viswa
സംസ്ഥാന ജൂനിയർ, സബ് ജൂനിയർ നീന്തൽ മത്സരത്തിൽ 33 മെഡലുകൾ നേടിയ അങ്കമാലി വിശ്വജ്യോതി സ്കൂൾ ടീം

അങ്കമാലി: പരപ്പനംകോട് നടന്ന സംസ്ഥാന ജൂനിയർ, സബ് ജൂനിയർ വിഭാഗം നീന്തൽ മത്സരത്തിൽ അങ്കമാലി വിശ്വജ്യോതി സ്കൂളിന് മികച്ച നേട്ടം.15 സ്വർണവും എട്ട് വെള്ളിയും 10 വെങ്കലവും നേടിയാണ് വിശ്വജ്യോതി മികച്ച നേട്ടം കൈവരിച്ചത്.സ്കൂളിനെ പ്രതിനിധീകരിച്ച് 21 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്.മികച്ച നേട്ടം കൈവരിച്ച കുട്ടികളെ പ്രിൻസിപ്പൽ ഫാ: ജോഷി കൂട്ടുങ്ങലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.