അങ്കമാലി:കല്ലുപാലം ജനാർദ്ദനൻ വല്ലത്തേരി സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സാംസ്കാരിക സമ്മേളനവും, വിജയികളായ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു.
കല്ലുപാലംസിയോൺ ഹാളിൽ നടന്ന സാംസ്കാരിക സമ്മേളനം നഗരസഭ വൈസ് ചെയർമാൻ സജി വർഗീസ് ഉദ്ഘാടനം ചെയ്തു.ജില്ല ലൈബ്രററി കൗൺസിൽ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ്കമ്മറ്റി ചെയർപേഴ്ൺ വിനിത ദിലിപ് മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.ഗ്രന്ഥശാല പ്രസിഡന്റ് ഡോ. സന്തോഷ് തോമസ് അധ്യക്ഷത വഹിച്ചു.