ഇടക്കൊച്ചി: കനിവ് റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡും പഠനോപകരണങ്ങളും നൽകി. സമ്മേളനം എം. സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള കാഷ് അവാർഡും പുസ്തകവിതരണവും അദ്ദേഹം നിർവഹിച്ചു. കനിവ് പ്രസിഡന്റ് വി.ആർ. പ്രഭാഷ് അദ്ധ്യക്ഷത വഹിച്ചു. ഫാ. ആന്റണി കുഴുവേലി, കൗൺസിലർ പ്രതിഭ അൻസാരി, ജ്ഞാനോദയം സഭ പ്രസിഡന്റ് ആർ. ശിവജി തുടങ്ങിയവർ സംസാരിച്ചു. കനിവ് സെക്രട്ടറി വി.എസ്. സലിംകുമാർ സ്വാഗതവും ട്രഷറർ സ്മിത സുകുമാരൻ നന്ദിയും പറഞ്ഞു.