skn
വടക്കുംഭാഗം കുടുംബയൂണിറ്റിന്റെ ഇരുപത്തി ഒന്നാമത് വാർഷികം കുന്നത്തുനാട് യൂണിയൻ വൈസ് പ്രസിഡന്റ് കെ.എൻ. സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു

കുറിച്ചലക്കോട്: എസ്.എൻ.ഡി.പി യോഗം കുറിച്ചലക്കോട് ശാഖയിലെ വടക്കുംഭാഗം കുടുംബയൂണിറ്റിന്റെ ഇരുപത്തി ഒന്നാമത് വാർഷികം കുന്നത്തുനാട് യൂണിയൻ വൈസ് പ്രസിഡന്റ് കെ.എൻ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ ബോർഡംഗം കെ.എൻ. ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. എ.ജി. വിജയൻ, വിപിൻ കോട്ടക്കുടി, അഡ്വ. എ.ആർ. ജയൻ, എം.എൻ. സുകുമാരൻ, കെ.എ. മോഹൻകുമാർ, ബിന്ദു കൃഷ്ണകുമാർ, എം.എം. അഭിജിത്ത് തുടങ്ങിയവർ സംസാരിച്ചു.