കൊച്ചി : ജില്ലാ പൊലീസ് വായ്പാ സഹകരണ സംഘം അംഗങ്ങളുടെ കുട്ടികളിൽ എസ്.എസ്..എൽ.സി , പ്ളസ് ടു പരീക്ഷകളിൽ എ +, എ ഗ്രേഡുകൾ നേടിയവർക്ക് അവാർഡ് നൽകുന്നു. ഇന്ന് വെെകിട്ട് 4 ന് എറണാകുളം ഇ.എം.എസ് ടൗൺ ഹാളിൽ നടക്കുന്ന വിദ്യാഭ്യാസ അവാർഡ് 2019 വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും ചടങ്ങിൽ 175 വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും മന്ത്രി നിർവഹിക്കും
.സംഘം പ്രസിഡന്റ് ഇ.കെ .അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. ഡി.സി.പി (ക്രമസമാധാനം ). ഡോ. ജെ.ഹിമേന്ദ്രനാഥ് , പൊലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി.അനിൽകുമാർ, എറണാകുളം റൂറൽ സെക്രട്ടറിമാരായ ജെ.ഷാജിമോൻ, എം.വി സനിൽ , കൊച്ചി സിറ്റി സെക്രട്ടറിമാരായ എം.പി.സുരേഷ് ബാബു , എൻ.വി.നിഷാദ് എന്നിവർ പ്രസംഗിക്കും .
ഉച്ചയ്ക്ക് മൂന്നിന് അശ്വമേധം ഗ്രാന്റ് മാസ്റ്റർ ഡോ.ജി.എസ് പ്രദീപ് ജീവിതത്തിലെ എ പ്ളസ് എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ളാസ് നയിക്കും. . സംഘം വെെസ് പ്രസിഡന്റ് ബെന്നി കുര്യാക്കോസ് സ്വാഗതവും , സെക്രട്ടറി രേണുക ചക്രവർത്തി നന്ദിയും പറയും.