sivadas2
എസ്.എൻ.ഡി.പി യോഗം 1401-ാം നമ്പർ കലൂർ ശാഖയുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും കലൂർ എ.സി.എസ്. സ്‌കൂളിൽ കണയന്നൂർ താലൂക്ക് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം കെ.പി. ശിവദാസ് നിർവ്വഹിക്കുന്നു

കൊച്ചി: എസ്.എൻ.ഡി.പി യോഗം 1401-ാം നമ്പർ കലൂർ ശാഖയുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും കലൂർ എ.സി.എസ്. സ്‌കൂളിൽ കണയന്നൂർ താലൂക്ക് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം കെ.പി. ശിവദാസിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ഭാരവാഹികളായി പി.വി. വിശ്വനാഥൻ (പ്രസിഡന്റ്,) സി.പി. രവികുമാർ (വൈസ് പ്രസിഡന്റ്), വി.ബി. കൃഷ്ണൻ (സെക്രട്ടറി), വി.പി. ചന്ദ്രൻ (യൂണിയൻ കമ്മിറ്റി അംഗം) എന്നിവരടങ്ങുന്ന 11 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു.