കോലഞ്ചേരി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ വടയമ്പാടി എസ്.എൻ.ഡി.പി ശാഖയുടെ ഗുരുധർമ്മ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. യോഗം ഡയറക്ടർ ബോർഡംഗം കെ.എം. സജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ആർ.പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. ബിനോയ് പോണേക്കര അവാർഡുകൾ വിതരണം ചെയ്തു. ഭാരവാഹികളായ എം.കെ. സുരേന്ദ്രൻ, എം. പ്രഭാകരൻ, പി.എൻ. മാധവൻ എന്നിവർ സംസാരിച്ചു. അനഘ ശശിധരൻ, പാർവണ ബെന്നി, അതുൽരാജ്, അപർണ സുരേഷ്, കൃഷ്ണവേണി അശോക് എന്നിവരാണ് അവാർഡുകൾ സ്വകരിച്ചത്. തുടർന്ന് മോട്ടിവേഷൻ ക്ലാസും പഠനോപകരണ വിതരണവും പ്രവേശനോത്സവവും നടത്തി.