പെരുമ്പാവൂർ: പ്ലസ്ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ പാണംകുഴി എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. ശാഖാ വൈസ് പ്രസിഡന്റ് എൻ.ആർ ബൈജു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി. പ്രകാശ് വിദ്യാർത്ഥികളെ അനുമോദിക്കുകയും പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ശാഖാ സെക്രട്ടറി മോഹിനി വിജയൻ, കമ്മറ്റിഅംഗങ്ങളായ വിജു എം ആർ ,സുകുമാരൻ വി.എസ് , യദുകൃഷ്ണൻ, സുജിത്, ഷീല, രജനി, വിജയൻ എന്നിവർ പ്രസംഗിച്ചു.