പിറവം : അസംഘടിത തൊഴിലാളി കോൺഗ്രസ് പാമ്പാക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ നിർദ്ധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്യും. ജോബ് ചേട്ടൻ മെമ്മോറിയൽ പഠനോപകരണ വിതരണ മേള കെ.പി.സി.സി സെക്രട്ടറി ജെയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്യും. അഞ്ചാംതീയതി വെെകിട്ട് അഞ്ചിന് കെെനി ലക്ഷംവീട് കോളനി ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ജിനു.സി ചാണ്ടി അദ്ധ്യക്ഷത വഹിക്കും .