പെരുമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് എം.കെ.എസ്.പി പദ്ധതി (മഹിളാ കിസാൻ ശാക്തീകരണ പരിയോജന) പ്രകാരം നടപ്പിലാക്കിയ വിവിധ കാർഷിക മേഖലാ പ്രോജക്ടുകൾ കേന്ദ്രസംഘം പരിശോധിച്ചു. നാഷണൽ ലെവൽ മോണിറ്ററിംഗ് കമ്മറ്റിയാണ് പരിശോധന നടത്തിയത്. ഈസ്റ്റ് ഫെഡറേഷനു കീഴിൽ കൃഷി ചെയ്ത സ്ഥലവും സംഘം സന്ദർശിച്ചു. തെങ്ങ് കയറ്റ പരിശീലനം , കണികജല സംവിധാനത്തോടെയുള്ള പച്ചക്കറി കൃഷി, ട്രാക്ടർ പരിശീലനം, ജൈവ പച്ചക്കറി കൃഷി , നെൽകൃഷി എന്നിവയിൽ ശാസ്ത്രീയ പരിശീലനം നൽകി ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. എൻ.ആർ.പി.ദേശീയ റിവ്യൂവർ കാശിനാഥ് മിശ്ര, എം.കെ.എസ്.പി സ്റ്റേറ്റ് സി.ഇ.ഒ ഡോ. സനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു ,വൈസ് പ്രസിഡന്റ് കെ.പി വർഗീസ്, പോൾ ഉതുപ്പ്, സ്ഥിരംസമിതി അദ്ധ്യക്ഷ സീന ബിജു, അംഗങ്ങളായ എം.പി. പ്രകാശ് , ഗായത്രി വിനോദ്, മുഹമ്മദ് സലിം .ബി.ഡി.ഒ കെ.ഒ തോമസ് ,എം .എസ് അരുൺ ,ഷീബ എന്നിവർ പങ്കെടുത്തു.