വൈപ്പിൻ: എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ പാശ്ചാതല മേഖലക്ക് അനുവദിക്കപ്പെട്ട മൂന്ന് കോടി രൂപ പാഴായതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌ക്കരിച്ച് ഇറങ്ങിപോയത് അനാവശ്യമായിപ്പോയെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.അസി .എൻജിനീയറുടെ സഹകരണം ഇല്ലായ്മ മൂലം പാശ്ചാത്തല മേഖലയിലെ നിരവധി പദ്ധതികൾ ഉദേശിച്ച രീതിയിൽ മുന്നോട്ട് പോയിട്ടില്ലയെന്നത് പഞ്ചായത്ത് കമ്മിറ്റി ചർച്ച ചെയ്യുകയും അസി. എൻജിനീയറെ സ്ഥലം മാറ്റുവാൻ തീരുമാനമെടുത്ത് മേൽനടപടികൾക്കായി പലതവണ ബന്ധപ്പെട്ട അധികാരികൾക്ക് കത്ത് നൽകിയിട്ടുള്ളതുമാണ്. എന്നാൽ ചരക്ക് കൂലിയുമായി ബന്ധപ്പെട്ട് രണ്ട് വർഷമായി വൈപ്പിൻകരയിലെ കോൺട്രാ്ര്രക് മാരുടെ സമരം മൂലം വൈപ്പിൻ കരയിലെ എല്ലാ പഞ്ചായത്തുകളിലും പാശ്ചാത്തല മേഖലയിലുള്ള പദ്ധതികൾ പൂർണമായും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല..ഈ സാഹചര്യത്തിൽ നടക്കാതെ പോയ ജോലികളുടെ മുഴുവൻ ഉത്തരവാദിത്തവും ഒരു ജീവനക്കാരിയുടെ ചുമലിൽ വെച്ച് കെട്ടുന്നത് ശരിയല്ല എന്നുമാത്രമാണ് താൻ കമ്മിറ്റിയിൽ പറഞ്ഞെതെന്ന് പ്രസിഡന്റ് ചൂണ്ടികാട്ടുന്നു.