sabu
പുകയില വിരുദ്ധ ദിനാചരണത്തോട് അനുബന്ധിച്ച് നടത്തിയ ബോധവത്കരണ പരിപാടി പിറവം നഗരസഭാ ചെയർമാൻ സാബു കെ. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

പിറവം: നഗരസഭ ആരോഗ്യ വിഭാഗവും എക്‌സൈസ്, പൊലീസ് ഡിപ്പാർട്ട്‌മെന്റുകളും സംയുക്തമായി പിറവത്ത് പുകയില വിരുദ്ധദിനാചരണം നടത്തി. പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടന്ന ദിനാചരണം നഗരസഭാ ചെയർമാൻ സാബു കെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ഉപാദ്ധ്യക്ഷ അന്നമ്മ ഡോമി അദ്ധ്യക്ഷത വഹിച്ചു. കോ ഓർഡിനേറ്റർ ഡെന്നീസ് ,എക്‌സൈസ് ഇൻസ്‌പെക്ടർ മധു, അഡീഷണൽ എസ്.ഐ,ടി കെ ഗോപി, നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ഇ.കെ. സഹദേവൻ, കൗൺസിലർമാർ എന്നിവർ സംസാരിച്ചു. തുടർന്ന് അന്നൂർ ഡെന്റൽ കോളേജിലെ വിദ്യാർത്ഥികൾ പുകയിലവിരുദ്ധ സന്ദേശമടങ്ങിയ സ്‌കിറ്റും ഫ്‌ളാഷ് മോബും അവതരിപ്പിച്ചു.