കൊച്ചി: കലൂർ ഈദ് ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുന്നാൾ നമസ്‌കാരം കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽത്തിൽ നടക്കും. രാവിലെ 7.40ന് നടക്കുന്ന നമസ്‌കാരത്തിന് കലൂർ സലഫി മസ്ജിദ് ഇമാം ആസിഫ് ഇസ്‌ലാഹി നേതൃത്വം നൽകുമെന്ന് ചെയർമാൻ എസ്.എ. ഷറഫുദ്ദീനും കൺവീനർ കെ.വൈ. ഷറഫുദ്ദീനും അറിയി ച്ചു.