കൊച്ചി : വരാപ്പുഴ അതിരൂപത കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ ചാത്യാത് സ്കൂളിൽ പാവപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്‌തു. കെ.ആർ.എൽ.സി.സി വൈസ് പ്രസിഡന്റ് ഷാജി ജോർജ് ഉദ്ഘാടനം ചെയ്‌തു. ചാത്യാത്ത് ഇടവക വികാരി ഫാ. അലോഷ്യസ് തൈപ്പറമ്പിൽ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. രൂപതാ ഡയറക്ടർ ഫാ. അഗസ്റ്റിൻ ബൈജു കുട്ടിക്കൽ മുഖ്യപ്രഭാഷണം നടത്തി. ചാത്യാത്ത് യൂണിറ്റ് പ്രസിഡന്റ് ഗോഡ്സൺ കൊറയ അദ്ധ്യക്ഷത വഹിച്ചു.