ആലുവ: അഖിലേന്ത്യ കിസാൻ ഫെഡറേഷന്റെ (എ.ഐ.കെ.എഫ്) സംസ്ഥാന സമ്മേളനം എൻ.റ്റി.യു.ഐ സംസ്ഥാന പ്രസിഡന്റ് എം.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.. രണ്ടാം അഖിലേന്ത്യ സമ്മേളനം തെലുങ്കാനയിലെവാറങ്കലിൽ ഈ മാസം 23, 24,25 തീയതികളിൽ നടക്കുന്നതിന് മുന്നോടിയായാണ് സംസ്ഥാന സമ്മേളനം നടന്നത്. എൻ.റ്റി.യു.ഐ സംസ്ഥാന പ്രസിഡന്റ് എം.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ.എസ്.രാജാ ദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. വി.പി.നാരായണപിള്ള സ്വാഗതം പറഞ്ഞു. ആനീസ് ജോർജ്, ജോസ് തോമസ്, വി.പി.സാജു എന്നിവർ സംസാരിച്ചു. കെ.പി.സെലീന, ആർ.എൻ.ശശികുമാർ ,അഡ്വ.പി.ആർ.രാജു എന്നിവർ നിയന്ത്രിച്ചു. ഭാരവാഹികൾ: ആർ.എൻ.ശശികുമാർ (പ്രസി.), എം.പി.ജോർജ്ജ് (സെക്ര.), എം.മീതിയൻപിള്ള (ട്രഷറർ).