ആലുവ: അശോകപുരം പി.കെ.വേലായുധൻ മെമ്മോറിയൽ വിദ്യാവനോദിനി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. കീഴ്മാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഭിലാഷ് അശോകൻ പരിപാടിയുടെ ഉദ്ഘാടനം ചെയ്യ്തു.
ലൈബ്രറി പ്രസിഡന്റ് എ.സി. ജോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു . എസ്.എ.എം.കമാൽ, കെ.എ.ഷാജമോൻ, കെ.കെ.കദീജ എന്നിവർ ചടങ്ങിൽ സംസാരിച്ചു.പ്രമുഖ കരിയർ കൺസൾട്ടന്റ് പി.എ.സുധീർ കരിയർ ഗൈഡൻസ് ക്ലാസ്സെടുത്തു. ഡോ.സി.ജെ.വർഗീസ് വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സെടുത്തു