നീറികോട്: എസ്.എൻ.ഡി.പി യോഗം 1126 ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഡോ. പല്‌പു സ്‌മാരക കുടുംബയൂണിറ്റ് വാർഷികം നട‌ന്നു. ശാഖാ പ്രസിഡന്റ് എ.ജി.ഗോപിദാസ് അദ്ധ്യക്ഷത വഹിച്ചു.യോഗം പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് ഷൈജു മനയ്‌ക്കപ്പടി മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് കൺവീനർ സുലോചന അശോകൻ റിപ്പോർട്ട് അവതരിപ്പിച്ചു.കെ.ആർ.പൊന്നപ്പൻ കരുമാല്ലൂർ, നിതിൻ സത്യൻ,കെ.എൻ.ശശിധരൻ,ശാഖാ സെക്രട്ടറി ഉഷ തങ്കപ്പൻ, സദാനന്ദൻ കൈപ്പിള്ളി എന്നിവർ പ്രസംഗിച്ചു.