തൊടുപുഴ : എസ്.എൻ.ഡി.പി യോഗം പെരുമ്പിള്ളിച്ചിറ ശാഖയിൽ വിദ്യാർത്ഥി സംഗമവും പഠനോപകരണ വിതരണവും നടന്നു. ശാഖാ പ്രസിഡന്റ് ശിവദാസ് ടി.കെ അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് പൊന്നമ്മ രവീന്ദ്രൻ മുഖ്യപ്രഭാഷണവും പഠനോപകരണ വിതരണവും നടത്തി. റിട്ട. ഹെഡ്മിസ്ട്രസ് പുഷ്പലത ഗോപാലൻ സംസാരിച്ചു. ശാഖാ സെക്രട്ടറി സുധി തച്ചൻതറ സ്വാഗതവും ശാഖാ കമ്മിറ്റിയംഗം സന്തോഷ് കുന്നേൽ നന്ദിയും പറഞ്ഞു.