കാലടി: മറ്റൂർ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിൽ അംഗത്വമെടുത്ത് 20 വർഷം പൂർത്തിയായവരും 70 വയസ് പൂർത്തിയായിട്ടുള്ളവരുമായ അംഗങ്ങളിൽനിന്ന് സഹകാരി പെൻഷന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 30 വരെ ബാങ്കിന്റെ മറ്റൂരിലുള്ള ഹെഡ് ഓഫീസിൽ സ്വീകരിക്കും. നിലവിൽ പെൻഷൻ വാങ്ങുന്നവർ ബാങ്കിലെ ഭരണ സമിതി അംഗങ്ങളിൽ നിന്ന് സർട്ടിഫിക്കറ്റുകൾ വാങ്ങി ബാങ്കിൽ ഹാജരാക്കണം.
കർഷക പെൻഷൻ
ശ്രീമൂലനഗരം: ശ്രീമൂലനഗരം കൃഷിഭവൻ മുഖേന കർഷക പെൻഷൻ ലഭിക്കുന്ന ഗുണഭോക്താക്കൾ കർഷകപെൻഷൻ രജിസ്റ്ററിൽ 2019 -20 ലെ ഒപ്പിട്ടിട്ടില്ലെങ്കിൽ വെള്ളിയാഴ്ചയ്ക്കകം രേഖപ്പെടുത്തണം. അല്ലെങ്കിൽ പെൻഷൻ മറ്റൊരു അറിയിപ്പ് കൂടാതെ റദ്ദാക്കുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.
വൃക്ഷത്തൈ വിതരണം
മലയാറ്റൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വനംവകുപ്പ് കാലടി പ്രകൃതി പഠനകേന്ദ്രം ഡിവിഷനു കീഴിലെ നഴ്സറികളിൽ നിന്നും വൃക്ഷവത്കരണത്തിനു സന്നദ്ധരായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, യുവജനസംഘടനകൾ, മതസ്ഥാപനങ്ങൾ, സർക്കാരിതര സ്ഥാപനങ്ങൾ എന്നിവയ്ക്ക് സൗജന്യമായി വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നു. ഫോൺ: 0484 2468855, 8547603783.