കൊച്ചി : ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ വരച്ച ബോധവത്കരണ ചിത്രങ്ങൾ ശ്രദ്ധേയമായി . ഉദയംപേരൂർ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പ് മുറിയോടനുബന്ധിച്ചുള്ള ചുമരുകളിലാണ് ക്രയോൺസ് അക്കാഡമിയിലെ വിദ്യാർത്ഥികൾ ലഹരി ഉപയോഗത്തിനെതിരായ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന വിവിധ ചിത്രങ്ങൾ വരച്ചത്. ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ക്രയോൺസ് അക്കാഡമിയിലെ 12 വിദ്യാർത്ഥികൾ അദ്ധ്യാപകനായ സുജിത്തിന്റെ നേതൃത്വത്തിലാണ് സ്റ്റേഷൻ സന്ദർശിച്ചത്. വിദ്യാർത്ഥികളായ ഹരിതാ ഒ.ബി, ശിവാനി, വിനോദ്കുമാർ ,ആദിത്യ രാജീവ് , നേഹാ ഷാലി, അനഘ എ.എം. , പ്രണവ് റിപേഷ് ,കൃഷ്ണപ്രിയ , വരുൺ വി.എസ്. , കാർത്തിക് ലാൽ എന്നിവരാണ് ചിത്രരചനയിൽ പങ്കെടുത്തത്. ഉദയംപേരൂർ പൊലീസ് ഇൻസ്പെക്ടർകെ. ബാലൻ , എസ്.എെ ഷിബിൻ എന്നിവർ കുട്ടികളെ അനുമോദിക്കുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തു.