vayanasala-
രണ്ടാർകര ഇ.എം.എസ് സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് ദാനം നിർവഹിച്ചുകൊണ്ട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രമീള ഗിരീഷ് കുമാർ സംസാരിക്കുന്നു..

മൂവാറ്റുപുഴ: രണ്ടാർകര ഇ.എം.എസ് സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ആദരിച്ചു. സമ്മേളനം സിന്ധു ഉല്ലാസ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ബി.എൻ.ബിജു അദ്ധ്യക്ഷത വഹിച്ചു‌. മൂവാറ്റുപുഴ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രമീള ഗിരീഷ് കുമാർ വിജയികൾക്ക് അവാർഡുകൾ നൽകി ആദരിച്ചു . താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോസ് കരിമ്പന മുഖ്യപ്രഭാഷണം നടത്തി. വായനശാല സെക്രട്ടറി എം.കെ.അനീഷ് സ്വാഗതവും കമ്മിറ്റി അംഗം പി.കെ. രാഘവൻ നന്ദിയും പറഞ്ഞു.