മുവാറ്റുപുഴ: പായിപ്ര പി.ഡി.ഡി.പി ക്ഷീര സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്ഷീര ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം സംഘം പ്രസിഡന്റ് കെ.പി. റെജികുമാർ ( അജി) നിർവഹിച്ചു. ഇതോടനുബന്ധിച്ച് ക്ഷീര സംഘാംഗങ്ങൾക്ക് നൽകിയ റംസാൻ കിറ്റിന്റെ വിതരണവും പ്രസിഡന്റ് നിർവഹിച്ചു. യോഗത്തിൽ ഇട്ടൻ ടി. ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. എം.എൻ. കൃഷ്ണൻകുട്ടി സ്വാഗതം പറഞ്ഞു. വത്സലൻ വാളങ്കോട്ട് ക്ഷീരദിന സന്ദേശം നൽകി. ഷാജി തട്ടായത്ത് നന്ദി പറഞ്ഞു. ദിനാചരണത്തിന്റെ ഭാഗമായി ക്ഷീര സംഘാംഗങ്ങൾക്കും നാട്ടുകാർക്കും പായസവും മധുര പലഹാരങ്ങളും വിതരണം ചെയ്തു.