prethishetham
തുറവുങ്കരയിൽ കാനയുടെ നിർമ്മാണം നാട്ടുകാർ തടയുന്നു

കാലടി: നെടുമ്പാശേരി എയർപോർട്ടിന്റെ കിഴക്ക് ഭാഗമായ തുറവുങ്കരയിൽ നിർമ്മിക്കുന്ന കാനയുടെ നിർമ്മാണം നാട്ടുകാർ തടഞ്ഞു. തുറവുങ്കരയിലേക്ക് എത്തുന്ന രണ്ട് പ്രധാന റോഡുകൾ നിർമ്മാണ പ്രവർത്തനങ്ങൾ മൂലം അടച്ചിട്ടത് യാത്രാദുരിതം വർദ്ധിപ്പിച്ചു. ബസ് സർവീസ് പോലും ഇല്ലാത്ത പ്രദേശത്തെ രണ്ട് സഞ്ചാര മാർഗങ്ങൾ യാതൊരു മുൻ ധാരണയുമില്ലാതെ പൊതുമരാമത്ത് വകുപ്പ് അധികൃതർ അടച്ചിട്ടതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എം.പി. ലോനപ്പൻ, വൈസ് പ്രസിഡന്റ് ഹണി ഡേവിസ്, ബ്ലോക്ക് മെമ്പർ എ.എ. സന്തോഷ്, പി.ഐ. നാദിർഷാ, പി.കെ. സദാനന്ദൻ, പി.എച്ച്. നൗഷാദ്, എം.ആർ. മുരളി, പി.എ. ബഷിർ, പി.ജി. രതീഷ് തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.