ഇടപ്പള്ളി :വടുതല പാലത്തിൽ അടിയന്തിരമായി
അറ്റകുറ്റപണികൾ നടത്തും .ഇതിനുള്ള നീക്കങ്ങൾ അധികൃതർ ആരംഭിച്ചു.
പാലത്തിന്റെ തെക്കുഭാഗത്തെ തകർച്ചയുണ്ടായ സ്ഥലങ്ങളിൽ മണ്ണിട്ട് മൂടി തല്ക്കാലം റോഡ്
ബലപ്പെടുത്തും .ഇതിനായി അഞ്ചു ലോഡ് മണ്ണ് വേണ്ടി വരുമെന്നാണ്
കണക്കാക്കുന്നത് .പത്തുദിവസത്തിനുള്ളിൽ പണികൾ നടത്താനാണ് തീരുമാനമെന്ന്
പൊതുമരാമത്തു അസിസ്റ്റന്റ് എൻജിനീയർ പി .ജെ .ലിസി പറഞ്ഞു ..പിന്നാലെ
സംരക്ഷണഭിത്തി കെട്ടുന്നതുൾപ്പെടെയുള്ള പണികളും നടത്തും.പാലത്തിനോട് ചേർന്നുള്ള
റോഡിന്റെ തകർച്ച കേരളകൗമുദി യിൽ വന്നതിനെ തുടർന്ന് പൊതുമരാമത്തു
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പരിശോധനയ്ക്ക് എ .ഇ യെ
ചുമതലപ്പെടുത്തി​യി​രുന്നു..പാലത്തിന്റെ തകർന്ന ഭാഗത്തു കൂടി
വളരെ കഷ്ടപ്പെട്ടാണ് ഇപ്പോൾ വാഹനങ്ങൾ കടന്നു പോകുന്നത് .
.