മൂവാറ്റുപുഴ: രാജീവ്ഗാന്ധി ചാരിറ്റബിൾ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ റംസാൻ സംഗമവും പുതുവസ്ത്ര വിതരണവും മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡന്റ് മുഹമ്മദ് താഴത്തേക്കുടി അദ്ധ്യക്ഷത വഹിച്ചു. വിവിധ റിലീഫ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എ. മുഹമ്മദ് ബഷീർ, ജോയി മാളിയേക്കൽ, പെരുമറ്റം ജുമാ മസ്ജിദ് ഇമാം അബ്ദുൾ ഹമിദ് അൻസാരി എന്നിവർ നിർവഹിച്ചു. പി.എം. അസീസ്, കെ.എം. പരീത്, അഷറഫ് മൂവാറ്റുപുഴ, ടി.എം. അലിയാർ, സി.എച്ച്. സെെനുദ്ദീൻ, ഉബെെദ്, ഫെെസൽ വടക്കൻ, എം.എച്ച്. മെെതീൻ, കെ.എച്ച്. കരിം, വി.വി. ജെയിംസ് എന്നിവർ സംസാരിച്ചു.