മൂവാറ്റുപുഴ: കടാതി മാറാടി വൈ.എം.സി.എയുടെ പൊതുയോഗം ഭരണ സമിതിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ് തോമസ് ഡിക്രൂസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ഫാ. ജോർജ് മാന്തോട്ടം കോർ എപ്പിസ്‌കോപ്പ, ഫാ. പൗലോസ് ആദായി കോർഎപ്പിസ്‌കോപ്പ ( രക്ഷാധികാരികൾ), തോമസ് ഡിക്രൂസ് ( പ്രസിഡന്റ് ), എൻ.സി. ജോസ് (വൈസ് പ്രസിഡന്റ്), കെ.വി. ജോയി (സെക്രട്ടറി), ജോളിമോൻ സി.വൈ ( ജോ. സെക്രട്ടറി ), എം.എം. ബെന്നി (ട്രഷറർ), ഡോ. പി.പി. തോമസ് ( ലീഗൽ അഡ്വൈസർ), ഡോ. ജോർജ് മാത്യു, കമാൻഡർ സി.കെ. ഷാജി ചുണ്ടയിൽ, ഷിബു തോമസ്, ഐസൺ വർഗീസ്, റെജി എം.കെ., വി.വി. ജോസ്, കെ.സി. ജേക്കബ്, ബിന്ദുജോർജ്, ടി.വി. തോമസ്, സി.കെ. ജോൺസൻ (കമ്മിറ്റി അംഗങ്ങൾ), ബിനോ കെ. ചെറിയാൻ (ഓഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.