പുക്കാട്ടുപടി : വള്ളത്തോൾ സ്മാരക വായനശാലയുടെ അറുപത്തിയൊന്നാമത് വാർഷിക പൊതുയോഗം മന:ശക്തി പരിശീലകനും കാർട്ടൂണിസ്റ്റുമായ ജോഷി ജോർജ് ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി കെ.എം. മഹേഷ് റിപ്പോർട്ടും കണക്കുകളും അടുത്ത വർഷത്തെ ബഡ്‌ജറ്റ് എന്നിവ അവതരിപ്പിച്ചു. പി.വി. സുരേന്ദ്രൻ, പ്രസിഡന്റ് ജേക്കബ് സി. മാത്യു, ഡോ.വി. രമാകുമാരി എന്നിവർ പ്രസംഗിച്ചു.