bridge
പാലാരിവട്ടം ഓവർ ബ്രിഡ്ജ്

കൊച്ചി : അറ്റകുറ്റപ്പണി നടക്കുന്ന പാലാരിവട്ടം മേല്പാലം ഈ മാസം പതിനഞ്ചിനകം ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ തീരുമാനമായി . ഗതാഗതക്കുരുക്കും സ്‌കൂൾ തുറന്നുകഴിഞ്ഞ് വരുന്ന തിരക്കും പരിഗണിച്ച് ജോലി വേഗത്തിൽ പൂർത്തിയാക്കി പാലം ഗതാഗതയോഗ്യമാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി .സുധാകരൻ കർശന നിർദ്ദേശം നൽകിയതിനെ തുടർന്നാണ് തീരുമാനം. ഇതു സംബന്ധിച്ച് ധാരണയായതായി

റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ ജനറൽ മാനേജർ അലക്സ് ജോസഫ് പറഞ്ഞു. എെ.എെ.ടിയിലെ പ്രൊഫ.പി അളകസുന്ദരമൂർത്തി ഇന്നലെ ജോലികൾ വിലയിരുത്തി..

തടസമായത് ബെയറിംഗ് ജോലികൾ

ടാറിംഗ് ജോലികൾ പൂർണമായിഒരാഴ്ച പിന്നിട്ടെങ്കിലും രണ്ട് സ്പാനുകളിലെ ബെയറിംഗ് ജോലികൾ പൂർത്തിയാക്കുവാൻ കഴിയാത്തതുകൊണ്ടാണ് പാലം തുറന്നുകൊടുക്കുവാനാവാത്തത്. .

ചെന്നൈ എെ.എെ.ടിയിലെ സ്ട്രക്ചറൽ എൻജിനീയർമാരായ ജീവ, പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ ജോലികൾ പുരോഗമിക്കുന്നത്. പത്ത് ദിവസം കൊണ്ട് ഇത് പൂർത്തിയാക്കും

. മേല്പാലത്തിലെ ഡെക്ക് സ്ളാബുകൾക്കിടയിലെ എക്സ്പാൻഷൻ ജോയിന്റുകൾ മാറ്റിസ്ഥാപിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളിലേക്ക് കടക്കുന്നതിനുള്ള നിർദ്ദേശങ്ങളും പ്രൊഫ. അളകസുന്ദരമൂർത്തി നൽകി . ഇവ പരമ്പരാഗത രീതിയിലുള്ള സ്ട്രിപ്പ് സ്റ്റീൽ സംവിധാനത്തിലേക്കാണ് മാറ്റുന്നത്. പത്ത് ദിവസത്തിനുള്ളിൽ ഇവ പൂർത്തി​യാക്കും

കാർബൺ ഫെെബർ റീ ഇൻഫോഴ്സ്ഡ് പോളിമർ ഉപയോഗിച്ച് ഗർഡറുകൾ ബലപ്പെടുത്താനുള്ളചെന്നൈ എെ.എെ.ടി വിദഗ്ദ്ധരുടെ ശുപാർശ പാലം തുറന്നു കൊടുത്താലും നടത്തുന്നതിന് തടസമില്ല . കാർബൺ ഫെെബറുകൾ വിദേശത്തുനിന്ന് എത്തിച്ചാലേ ഈ പ്രവർത്തനങ്ങളിലേക്ക് കടക്കാനാവൂ.

വിദഗ്ദ്ധസമിതി 10 ന് എത്തും

മേൽപ്പാലത്തിന്റെ പുന:സ്ഥാപനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച വിദഗ്ദ്ധസമിതി അംഗങ്ങൾ ഈ മാസം പത്തിന് വീണ്ടും മേൽപ്പാലം സന്ദർശിക്കും. പാലം തുറന്നുകൊടുക്കുന്നതിന്റെ മുന്നോടിയായാണ് സന്ദർശനം. ജോലികൾ പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ചീഫ് എൻജിനീയർ അശോക്‌കുമാർ, ബ്രിഡ്ജസ് വിഭാഗംചീഫ് എൻജിനീയർ മനോമോഹൻ, ദേശീയപാത വിഭാഗം മുൻ ചീഫ് എൻജിനീയർ ജീവൻരാജ് എന്നിവരടങ്ങുന്ന സമിതി വിലയിരുത്തും.

പരിശോധനാഫലം സമർപ്പിച്ചു

മേല്പാലത്തിലെ സാമ്പിൾ പരിശോധനാ ഫലം സർക്കാരിന് സമർപ്പിച്ചു . . തിരുവനന്തപുരം ലാബിലെ പരിശോധന ഫലമാണ് നൽകിയത്. . കോൺക്രീറ്റ് സാമ്പിൾ വെള്ളത്തിൽ നേർപ്പിച്ചാണ് പരിശോധന നടത്തിയത്.

ഗർഡറുകൾക്കിടയിലെ സ്റ്റീൽ ഫാബ്രിക്കേഷൻ ജോലികൾ പത്ത് ദിവസംകൊണ്ട് പൂർത്തിയാക്കി പാലം താത്കാലികമായി ഗതാഗതത്തിനായി തുറന്ന് കൊടുക്കാനാണ് തീരുമാനം. .മറ്റ് ജോലികൾ മഴക്കാലത്തിന് ശേഷം പുനരാരംഭിക്കും. പാലം താത്കാലികമായി തുറന്നു കൊടുത്താലും തുടർ ജോലികൾ നിർവഹിക്കാനാകും

അലക്സ് ജോസഫ് , ജനറൽ മാനേജർ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ