ഉദയംപേരൂർ : സി.പി.എം കൊച്ചു പള്ളി ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അവാർഡും പഠനോപകരണ വിതരണവും നടത്തി. കൊച്ചു പള്ളിക്ക് സമീപം നടന്ന ചടങ്ങിൽ ശ്രിജിത്ത് ഗോപി അദ്ധ്യക്ഷത വഹിച്ചു. മുളന്തുരുത്തി ഏരിയ കമ്മിറ്റി അംഗം എം.എൽ. സുരേഷ് വിദ്യാഭ്യാസ അവാർഡ് വിതരണവും, എം.ടി. രാജേന്ദ്രൻ പഠനോപകരണ വിതരണവും നടത്തി. എം.സി. മോഹൻദാസ് സുധിഷ് കുഞ്ഞപ്പൻ എന്നിവർ സംസാരിച്ചു.