ഉദയംപേരൂർ: ഉദയംപേരൂർ ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൽ പ്ലസ് ടുവിനും, എസ്.എസ്.എൽ.സിയ്ക്കും മുഴുവൻ എ പ്ലസ് കരസ്ഥമാക്കിയ കുട്ടികളെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ് അനുമോദിച്ചു. മറ്റു ക്ലാസുകളിലെ കുട്ടികൾക്ക് തുടർപഠനത്തിനുള്ള പഠനോപകരണ വിതരണവും നടത്തി. വാർഡ് മെമ്പർ സി.പി. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. 13-ാം വാർഡ് മെമ്പർ പി.സി. സിനീഷ് എ.ഡി.എസ്. ചെയർപേഴ്സൺ ദീപ ഷൈജു, ഷീജ സാബു തുടങ്ങിയവർ പ്രസംഗിച്ചു.