അങ്കമാലി: കാര്യവിചാരസദസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വാരാന്ത പരിപാടിയിൽ മസാല ബോണ്ട് സമാഹരണത്തിന്റെ ശരിയും തെറ്റും എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. ബിൽഡേഴ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ അങ്കമാലി സെന്റർ ചെയർമാൻ ചാൾസ് .ജെ.തയ്യൽ വിഷയാവതരണം നടത്തി. ഡോ.വി. ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. പി.വി. റാഫേൽ, കെ.എ. റഹ്മാൻ, ജോർജ് സ്റ്റീഫൻ, ഇ.ടി.രാജൻ എന്നിവർ പ്രസംഗിച്ചു. 56-ാം മത് സംവാദം 7 ന് വൈകിട്ട് 6 മണിക്ക് എം വി ചാക്കോ ഹാളിൽ നടത്തും. ഹൈസ്കൂൾ, ഹയർ സെക്കൻഡറി ഏകീകരണത്തിന്റെ മേന്മകളും കോട്ടങ്ങളും എന്ന വിഷയം എസ്.യു.സി.ഐ ജില്ലാ കമ്മിറ്റി അംഗം പി.പി. അഗസ്റ്റിൻ അവതരിപ്പിക്കും . സജീവ് അരീക്കൽ അദ്ധ്യക്ഷത വഹിക്കും.