കൊച്ചി : കോളേജ് വിദ്യാർത്ഥികൾക്ക് ഇന്ത്യൻ, അമേരിക്കൻ ഭരണഘടനകളുടെ താരതമ്യ സംവാദ മത്സരത്തിന്റെ കേരള റൗണ്ടിന് കൊച്ചിയിലെ നുവാൽസ് വേദിയാവുന്നു. പതിനെട്ടിനും ഇരുപത്തഞ്ചിനും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കാണ് മത്സരം . പ്രാഥമിക മത്സരത്തിൽ പങ്കെടുക്കുന്ന നൂറുപേരിൽ നിന്ന് നാലു പേരെ ചെന്നൈയിൽ ഫൈനലിലേക്ക് തിരഞ്ഞെടുക്കും.

യോഗത്തിൽ യു.എസ് കോൺസൽ ജനറൽ റോബർട്ട് ജി. ബർഗസ്, നിയമ സർവകലാശാല വൈസ് ചാൻസലർമാരായ ഡോ. ആർ. വെങ്കട റാവു (ബംഗളൂരു), ഡോ. വി. വിജയകുമാർ (ഭോപ്പാൽ), ഡോ. കെ.സി സണ്ണി കൊച്ചി), ഡോ കമല ശങ്കരൻ (തിരുച്ചിറപ്പള്ളി), ഡോ. ടി.എസ്.എൻ ശാസ്ത്രി (ചെന്നൈ) മദ്രാസ് ലയോള കോളേജ് പ്രിൻസിപ്പൽ ഫാ. തോമസ് എന്നിവർ പങ്കെടുത്തു. ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ നടക്കുന്ന മേഖലാ മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് അമേരിക്കയിൽ നിന്നെത്തുന്ന ഭരണഘടനാ വിദഗ്ദ്ധർ നൽകുന്ന പ്രത്യേക പരിശീലത്തിനു ശേഷമായിരിക്കും ഫൈനൽ .